കോട്ടയം : കേന്ദ്ര പദ്ധതികളെ കുറിച്ച് പലര്‍ക്കും അറിയില്ല; കണക്കെടുത്താല്‍ കേരളം നാണിച്ച് തലകുനിക്കേണ്ടി വരുംമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളുമാണ് നാണിച്ച് തലകുനിക്കേണ്ടതെന്നും ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര പദ്ധതികളെ കുറിച്ച് പലര്‍ക്കും അറിയില്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ ചെയ്തിരിക്കുന്നത് കൊടിയ ദ്രോഹമാണ്. ഇത് ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള ഒരു നേതാവ് പോലും ഭരണവര്‍ഗത്തില്‍ ഇല്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പാലായില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
