തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തില്‍ വലയുന്ന വയനാട്ടിലെ ജനങ്ങളുടെ സുരക്ഷഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.
പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുത്തു. ജനവാസ മേഖലയില്‍ വരവറിയിക്കുന്ന മൃഗങ്ങളെ കണ്ടെത്താൻ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും.
വനം, പൊലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്.
ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
