കോട്ടയം: കേരള സർക്കാർ സ്ഥാപനമായ സപ്ലൈക്കോയില്‍ ജോലി നേടാൻ അവസരം. കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (SUPPLYCO) ഇപ്പോള്‍ കുക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്.
താല്‍പര്യമുള്ളവർ ഏപ്രില്‍ 22 ന് നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് പങ്കെടുക്കണം.
തസ്തിക & ഒഴിവ്
സപ്ലൈക്കോയില്‍ കുക്ക് നിയമനം. ആകെ ഒഴിവുകള്‍ 1.
പ്രായപരിധി
31.03.2025ന് 50 വയസ് കഴിയാത്ത ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം.
സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും KGCE (ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്). അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, അഞ്ച് വർഷത്തെ എക്‌സ്പീരിയൻസും ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18390 രൂപ ശമ്പളമായി ലഭിക്കും.
ഇന്റർവ്യൂ
യോഗ്യരായ ഉദ്യോഗാർഥികള്‍ ഏപ്രില്‍ 22ന് രാവിലെ 11 മണിക്ക് മുൻപായി കൊച്ചി, ഗാന്ധി നഗറില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഹെഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ ബയോഡാറ്റ, പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ എന്നിവ കൈവശം വെയ്ക്കണം.
