കോട്ടയം: വിറ്റാമിൻ സി, എ, മഗ്നീഷ്യം, കാല്സ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്ബന്നമാണ് പേരയ്ക്ക. വെളുത്ത നിറത്തിലുള്ള പേരയ്ക്കയും ചുവന്ന നിറത്തിലുള്ള പേരയ്ക്കയും ഇന്നു ലഭ്യമാണ്.
ഈ പേരയ്ക്കകള് തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയാമോ?
എങ്ങനെയാണ് പേരയ്ക്ക വാങ്ങുമ്പോൾ അതിന്റെ ഉള്ഭാഗം വെള്ളയാണോ ചുവപ്പാണോ എന്ന് തിരിച്ചറിയുക.
പേരയ്ക്കയിലുള്ള ലൈക്കോപീൻ എന്ന പിഗ്മെന്റിൽ നിന്നാണ് പേരയ്ക്കയ്ക്ക് ചുവപ്പ് നിറം ലഭിക്കുന്നത്. പേരയ്ക്കയുടെ പള്പ്പിലും തൊലിയിലും കാണപ്പെടുന്ന ഒരുതരം പ്രകൃതിദത്ത ചായമാണിത്.
വെളുത്ത പേരയ്ക്കയാണെങ്കിൽ അതിൽ ലൈക്കോപീൻ എന്ന പിഗ്മെന്റ് ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ഇത് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
രുചി
വെളുത്ത പേരയ്ക്കക്ക് നേരിയ പുളിയും മധുരവുമുള്ള രുചിയാണുളളത്. എന്നാൽ ചുവപ്പു നിറമുള്ള പേരയ്ക്കകൾ കൂടുതലും മധുരമുള്ളവയാണ്.
ചുവന്ന പേരയ്ക്കയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ളതു കൊണ്ട് തന്നെ ഇത് കഴിക്കുന്നത് ചർമത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വെളുത്ത പേരയ്ക്കയിൽ വിറ്റാമിന് സിയും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം സുഗമമാക്കുകയും രോഗപ്രതിരോധശേഷി വര്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ചുവന്ന പേരയ്ക്ക അല്പം മൃദുവായി തോന്നാമെങ്കിലും എന്നാൽ വെളുത്ത പേരയ്ക്ക പലപ്പോഴും കുറച്ച് ഹാർഡായി തോന്നാവുന്നതാണ്.
തിരിച്ചറിയാൻ
ചുവന്ന പേരക്കയ്ക്കു മുകളിൽ ഇളം മഞ്ഞയും പച്ചയും കലർന്ന നിറമായിരിക്കും. മാത്രമല്ല ഇതിന് ഭാരവും കുറവാണ്.
വെളുത്ത പേരയ്ക്കയാണെങ്കിൽ അതിന്റെ മുകൾഭാഗം പൂർണമായും പച്ചയായിരിക്കും. ഇനി പഴുത്തതാണെങ്കില് പൂർണമായും മഞ്ഞ നിറവുമായിരിക്കും
