വില കൂടിയ സണ്‍സ്‌ക്രീൻ വാങ്ങിയിട്ടും ഗുണമില്ലേ? ശരിയായ രീതിയില്‍ ഇങ്ങനെ ഉപയോഗിക്കാം

കോട്ടയം: ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി പലർക്കും മാറിയിട്ടുണ്ട് സണ്‍സ്‌ക്രീൻ. ബ്രാൻഡുകളും ഗുണങ്ങളും എല്ലാം നോക്കി പലരുടെയും നിർദേശങ്ങളും കേട്ടായിരിക്കും ഒരു സണ്‍സ്‌ക്രീൻ തിരഞ്ഞെടുക്കുന്നത്.

എന്നിട്ടും അത് വർക്ക് ആകുന്നില്ല എന്നൊക്കെ പലരും പരാതിയും പറയാറുണ്ട്. എന്നാല്‍ വില കൂടിയ നല്ല സണ്‍സ്‌ക്രീൻ വാങ്ങിയിട്ട് മാത്രം കാര്യമില്ല, അത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കണം.

വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീൻ ശരിയായ രീതിയില്‍ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകള്‍ പരിചയപ്പെടാം.

എസ്‌പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സണ്‍സ്ക്രീൻ
എസ്‌പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള സണ്‍സ്ക്രീൻ തിരഞ്ഞെടുക്കുക.

മുഖം, കൈകള്‍, കാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ പുരട്ടുക
സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്ന ചെവി, കഴുത്ത്, പാദങ്ങളുടെ മുകള്‍ഭാഗം തുടങ്ങിയ ഭാഗങ്ങളില്‍ സണ്‍സ്ക്രീൻ കൂടുതലായി പുരട്ടുക.

ഇടവിട്ട് ഇടവിട്ട് സണ്‍സ്ക്രീൻ പുരട്ടുക
ഓരോ രണ്ട് മണിക്കൂർ കൂടുമ്പോള്‍ സണ്‍സ്ക്രീൻ പുരട്ടുക. നിങ്ങള്‍ പുറത്താണെങ്കില്‍ ഓരോ മണിക്കൂർ കൂടുമ്പോള്‍ പുരട്ടാവുന്നതാണ്.

മഴ ഉണ്ടെന്ന് കരുതി മാറ്റി വയ്‌ക്കേണ്ട
മഴയുള്ള ദിവസങ്ങളില്‍ പോലും ചർമ്മത്തിന് സൂര്യ സംരക്ഷണം ആവശ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് മേഘങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും, അതിനാല്‍ മേഘാവൃതമായ ദിവസങ്ങളില്‍ പോലും സണ്‍സ്ക്രീൻ പുരട്ടുക.