കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല വേറെയുമുണ്ട് ഗുണങ്ങൾ; അറിയാം ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍

കോട്ടയം: നമ്മുടെ അടുക്കളകളില്‍ ഉണ്ടാകാറുള്ള ഒരു സുഗന്ധവൃജ്ഞനമാണല്ലോ ജീരകം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം.

ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട് . ജീരകം കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജീരക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാന്‍ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ?

1. രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. വിഷാംശങ്ങളെ പുറംതള്ളാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് കരളിലെയും വൃക്കകളിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

3. ദഹനം

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയവ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ജീരകത്തിലെ തൈമോള്‍ ആണ് ഇതിന് സഹായിക്കുന്നത്.

4. ബിപി, ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരകം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനായി രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുക.

5. പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.

6. ചര്‍മ്മം, തലമുടി

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

7. നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്.

8. വണ്ണം കുറയ്ക്കാന്‍

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.