സീറ്റ് ബൽറ്റില്ലാതെ അച്ഛൻ 149 തവണ കാറോടിച്ചു; മകൾക്ക് പിഴയടക്കേണ്ടി വന്നത് 74500 രൂപ.

സ്വന്തം ലേഖകൻ

കാസര്‍കോട്: അച്ഛൻ കാറോടിച്ചതിന് പിഴ അടക്കേണ്ടി വന്നത് മകൾക്ക് . സീറ്റ് ബൽറ്റിടാതെ ഉമൈറയുടെ പിതാവ് കാറോടിച്ചത് 149 തവണ.

കാസർകോട് ബദിയടുക്ക സ്വദേശിനിയാണ് ഉമൈറ. യുവതിയുടെ അച്ഛൻ അബൂബക്കർ വീട്ടിൽ നിന്നും സ്വന്തം മരമില്ലിലേക്ക് ദിവസവും രണ്ടും മൂന്നും തവണ സീറ്റ് ബൽറ്റിടാതെ കാറിൽ യാത്ര ചെയ്തിരുന്നു. ഈ യാത്ര എല്ലാം എ.ഐ ക്യാമറയിൽ പതിയുകയും മോട്ടോർ വാഹന വകുപ്പ് 74500 രൂപ പിഴ ചുമത്തുകയും ചെയ്തു. കാറിന്റെ ഉടമയായ ഉമൈറയ്ക്കാണ് പിഴ അടക്കേണ്ട നോട്ടീസ് വന്നത്.

ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ 149 തവണ നിയമം ലംഘിച്ചു. ഒക്ടോബര്‍ 30 ന് ശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളൂ. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ സന്ദേശമയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തപാലില്‍ നോട്ടീസയച്ചത്.