കോട്ടയം: ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോഗികളില്‍ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് തോള്‍ വേദന എന്നത്.
തോള്‍ വേദന സാധാരണയായി അഡഹസിവ് കാപ്‌സുലൈറ്റിസ് (ഫ്രോസണ്‍ ഷോള്‍ഡർ) മൂലമാണ് ഉണ്ടാകുന്നത്. പ്രമേഹമുള്ളവരില്‍ ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. പക്ഷാഘാതം ബാധിച്ചവർക്ക് തോള്‍ വേദന അനുഭവപ്പെടാം. ഈ സാഹചര്യത്തില്‍, ബലഹീനത കാരണം തോളിന്റെ ചലനശേഷി കുറയാം. ഫിസിയോതെറാപ്പിയും വേദനസംഹാരികളും ആശ്വാസം നല്‍കുമെങ്കിലും വേദന തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ്-ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.
