കോട്ടയം: ഭൂരിപക്ഷം പേരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നവരുണ്ട്. മുഖക്കുരു മാറുന്നതിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് ചര്‍മത്തിന് ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യും.
അതേസമയം, ശരിയായ രീതിയില്‍ പല്ല് തേച്ചില്ലെങ്കിലും മുഖക്കുരു വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല്ല് തേയ്ക്കുമ്ബോള്‍ ടൂത്ത് പേസ്റ്റിന്റെ അവശിഷ്ടം പതിവായി സമ്പര്‍ക്കം പുലര്‍ത്തുന്ന മേഖലകളാണ് താടി, വായ, താടിയെല്ല് എന്നിവ. വായ ശരിയായി ശുചീകരിച്ചില്ലെങ്കില്‍ ഇവിടങ്ങളില്‍ ബാക്ടീരിയ വളരാനും മുഖക്കുരു വരാനുമുള്ള സാധ്യതയുണ്ട്.
അതുപോലെ മുഖം കഴുകിയ ശേഷം പല്ല് തേയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ വായില്‍ നിന്നുള്ള ബാക്ടീരിയകള്‍ വൃത്തിയാക്കിയ ചര്‍മ്മത്തിലേക്ക് എളുപ്പത്തില്‍ പകരാം. ഇത് മുഖക്കുരുവിന് കാരണമാകും. ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കുന്ന ടൂത്ത് പേസ്റ്റിന്റെ അവശിഷ്ടങ്ങള്‍ വരള്‍ച്ചയ്ക്കും കാരണമാകാറുണ്ട്.
ടൂത്ത് പേസ്റ്റ് ചര്‍മ്മത്തിന് ഒട്ടും സുരക്ഷിതമല്ല. ഇതു പല്ലുകള്‍ക്കു വേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുളിച്ചതിന് ശേഷമോ മുഖം കഴുകിയതിന് ശേഷമോ പല്ല് ബ്രഷ് ചെയ്യുന്നത് വായിലെ ബാക്ടീരിയകളും ടൂത്ത് പേസ്റ്റിന്റെ അവശിഷ്ടങ്ങളും ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യുപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് മുഖക്കുരുവിന് കാരണമാകും. അതിനാല്‍ കുളിക്കുന്നതിന് മുമ്ബ് ബ്രഷ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
മുഖക്കുരു പലപ്പോഴും മുഖത്തുള്ള അധിക എണ്ണമയം, അഴുക്ക്, ബാക്ടീരിയ, ചര്‍മത്തിലെ മൃതകോശങ്ങള്‍ എന്നിവയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇവ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.
ടൂത്ത് പേസ്റ്റില്‍ അടങ്ങിയിട്ടുള്ള സോഡിയം ലോറില്‍ സള്‍ഫേറ്റ് ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. ഇതുകൂടാതെ ടൂത്ത് പേസ്റ്റില്‍ ചര്‍മ്മത്തിന് ഹാനികരമായ മറ്റ് ചേരുവകളും അടങ്ങിയിട്ടുണ്ട്. ടൂത്ത്പേസ്റ്റ് ചര്‍മ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
