കണിയാപുരം സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി ; കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളില്‍ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം : 50,000 തന്നാല്‍ മോഹിനിയാട്ടത്തിനും കേരളനടനത്തിനും ഒന്നും രണ്ടും സ്ഥാനം തരാമെന്നും, പറഞ്ഞു. ഇടനിലക്കാര്‍ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്.കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു. നൃത്താധ്യാപകൻ വിഷ്ണു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിനു പിന്നിൽ.

40,000 കൊടുക്കുകയാണെങ്കില്‍ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് പറഞ്ഞാണ് നൃത്താധ്യാപിക സ്മിതശ്രീയെ ഇടനിലക്കാര്‍ പറഞ്ഞത് ‘പൈസ കൊടുത്താല്‍ കുട്ടികള്‍ക്ക് സമ്മാനം കിട്ടും, അവരുടെ ജഡ്‌മെന്റാണ് അവിടെ നടക്കുന്നത്. 50,000 തന്നാല്‍ കേരളനടനത്തിന് മാത്രമല്ല, മോഹിനിയാട്ടത്തിനും തരാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ച്‌ മോഹിനിയാട്ടം മറ്റൊരു വിദ്യാര്‍ഥിക്കായി പിടിച്ചെന്നും ഇടനിലക്കാര്‍ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പറയുന്നു.