നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ നാലിന് തിരുവനന്തപുരത്തെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. ഏപ്രിൽ നാലിന് തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ‌യാണ് റോഡ്ഷോ കടന്നുപോകുന്നത്. പിന്നാലെ ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേ‍ഡിയത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് മോദി എത്തുന്നത്. നേരത്തെ കോട്ടയത്തും പ്രചരണ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ പൊതുയോ​ഗത്തിന് സൗകര്യമൊരുക്കാൻ അനുയോജ്യമായ മൈതാനം ലഭ്യമല്ലാത്തതിനാലാണ് സന്ദർശനം ഒഴിവാക്കിയത്.