ഇടുക്കി: ജില്ലാ ജയിലിന് അടുത്തായി പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മുട്ടം വേരമനാല്‍ (തണല്‍ ഹോസ്റ്റല്‍) ബിജുവിൻ്റെ മകൻ മാർലോണ്‍ മാത്യുവാണ് മരിച്ചത്.
മുട്ടം ഷന്താള്‍ജ്യോതി പബ്ലിക് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു.
മുട്ടത്ത് മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് മുട്ടം പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
