കോട്ടയം: മൂന്ന് വർഷത്തിനിടെ ജില്ലയില്‍ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റിലായവരില്‍ 95 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവർ.
യുവാക്കളില്‍ നിന്ന് പിടികൂടിയ കഞ്ചാവിന്റെയും ഹാഷിഷ് ഓയിലിന്റെയും അളവും ഈ വർഷം വർദ്ധിച്ചു. എം.ഡി.എം.എ കേസുകളില്‍ അറസ്റ്റിലാവരില്‍ എൻജിനിയറിംഗ് ബിരുദധാരികളും ഉള്‍പ്പെടുന്നു.
അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയില്‍ അകപ്പെട്ടത്. ലഹരി ഉപയോഗിക്കില്ലെങ്കിലും അമിത വരുമാനം ലക്ഷ്യമിട്ട് നാട്ടില്‍ വില്‍ക്കാനായി കൊണ്ടുവരുന്നതിനിടെ കുടുങ്ങിയവരുമുണ്ട്.
തമിഴ്‌നാട്, കർണാടക, ബീഹാർ, അസാം, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനിലും ദീർഘദൂരബസുകളിലുമാണ് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ലഹരി വില്പനയും ഉപയോഗവും വ്യാപകമാണ്.
ക്യാരിയേഴ്സായി സ്ത്രീകളുമുണ്ട്. ആർഭാട ജീവിതം, പണം, വാഹനങ്ങള്‍ എന്നിവയാണ് ലക്ഷ്യം.
