കോഴിക്കോട് മാനസിക അസ്വസ്ഥ്യമുള്ള യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ കയ്യിലുണ്ടായിരുന്ന 18,000 രൂപ ആവശ്യപ്പെട്ടാണ് അഞ്ചുപേർ ചേർന്ന് യുവാവിനെ മർദ്ദിച്ചത്; അഞ്ചംഗ സംഘത്തിനെതിരെ ഉടൻ പോലീസിൽ പരാതി നൽകുമെന്ന് യുവാവ്

കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. കോഴിക്കോട് മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. 5 പേര്‍ ചേര്‍ന്നാണ് യുവാവിനെ മർദിച്ചത്.

അക്രമികൾ വിവാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. തന്‍റെ കയ്യിലുള്ള 18,000 രൂപ ഇവര്‍ ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദ്ദനത്തിന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. അഞ്ചംഘ സംഘത്തിനെതിരെ ഉടൻ പോലീസിൽ പരാതി നൽകുമെന്നും യുവാവ് അറിയിച്ചു.

അക്രമത്തിനിരയായ യുവാവിന്റെ വീട്ടിൽ പലർക്കും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. ഈ യുവാവാണ് കൂലിപ്പണിക്കും മറ്റ് ജോലികളും ചെയ്ത് കുടുംബം നോക്കുന്നത്.