പരീക്ഷ ക്രമക്കേട് തടയുക ലക്ഷ്യം; പുതിയ നടപടിയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ; സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോണിന് വിലക്ക് ഏർപ്പെടുത്തി

തിരുവനന്തപുരം: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി.

ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി.

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനി മുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.