‘രാവും പകലും കായിക മേള’; സംസ്ഥാന സ്കൂൾ കായിക മേള, കലോത്സവം നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് നടക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്കൂൾ ശാസ്ത്രമേള ആലപ്പുഴയിൽ നടക്കും.
നവംബർ 15 മുതൽ 18വരെയാണ് ശാസ്ത്രമേള നടക്കുക. അതേസമയം വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂകളെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പല സ്കൂളുകളും പ്രവർത്തിക്കുന്നത് എൻഒസി വാങ്ങിക്കാതെയാണെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ ഡിആഒ നേതൃത്വത്തിൽ പരിശോധന നടത്തും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫീസിന്റെ പേരിലും സ്കൂളുകളിൽ വൻ കൊള്ള നടക്കുന്നു എന്ന് വിദ്യാഭാസ മന്ത്രി ആരോപിച്ചു.

‌കായിക മേളയ്ക്ക് ഒളിംപിക്‌സ് എന്ന പേരിനായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചിരുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ നിയമപ്രശ്‌നം വരാതിരിക്കാൻ സ്കൂൾ ഒളിമ്പിക്സ് എന്ന പേര് ഉപയോഗിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.