വാക്കു തർക്കത്തിനിടെ കയ്യാങ്കളി, കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക് ; സംഭവത്തിൽ പോലീസ് കേസെടുത്തു; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

മലപ്പുറം: തിരൂരങ്ങാടി കൊടുവായൂരിൽ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. തോട്ടശേരി സ്വദേശി ജംഷിദലിക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചേളാരി പടിക്കൽ സ്വദേശിയാണ് ആക്രമണത്തിന് പിന്നിൽ. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്.

സംഭവത്തിൽ കേസെടുത്തു തിരൂരങ്ങാടി പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ആക്രമണത്തിൽ പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.