സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ ശക്തമാകും; കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്രകലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം.

തിരുവനന്തപുരം അടക്കം കേരളത്തിലെ നാല് ജില്ലകളില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ മണിക്കൂറില്‍ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.