സംസ്ഥാനത്ത് തുലാമഴ ശക്തമാകുമെന്ന് മുന്നറി‌യിപ്പ്; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം.

തുലാമഴ ശക്തമാകുമെന്ന്
കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്നും ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചെന്നും കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പില്‍ പറ‌യുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്ന ശരാശരി മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

വയനാട് ജില്ല‌യില്‍ ഇപ്പോഴും കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്. ജില്ല‌യില്‍ കാലവര്‍ഷത്തില്‍ 55 ശതമാനം കുറവ് രേഖപ്പെ‌ടുത്തിയിരുന്നെങ്കില്‍ ഒക്ടോബറില്‍ ലഭിക്കേണ്ട മഴ‌യില്‍ 34 ശതമാനം കുറവാണുണ്ടാ‌യത്.