അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ സംഘടനയുടെ ഒദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായി; പ്രസിഡന്റിന്റെ ഒടുവിലത്തെ മെസേജ് ‘ഇനി ജനറല്‍ ബോഡിക്കു കാണാം’: താര സംഘടനയായ അമ്മയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത

കൊച്ചി: താര സംഘടനയായ . അമ്മയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത. അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ സംഘടനയുടെ ഒദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായി.

അമ്മയുടെ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്ള ഗ്യൂപ്പില്‍ നിന്നുമാണ് ആദ്യം ലെഫ്റ്റായത്. തൊട്ടു പിന്നാലെ കെട്ടിട മെയിന്റനന്‍സ് ഗ്രൂപ്പ്, സ്‌പോണ്‍സര്‍ ഷിപ്പ് ഗ്രൂപ്പ്, ഇവന്റെ ഗ്രൂപ്പ്, മെമ്ബര്‍ഷിപ്പ് ഗ്രൂപ്പ്, ഒഫീസ് ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകളില്‍ നിന്നു ലെഫ്റ്റായി. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ എട്ടാം തീയതി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. കുറച്ചു മെമ്ബമാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഈ യോഗത്തില്‍ ഐ എഫ് എഫ് കെ യ്ക്ക് എത്തുന്ന സിനിമാക്കാര്‍ക്ക് ഒരു ഡിന്നര്‍ ഒരുക്കുന്നതിനു തീരുമാനം എടുത്തിരുന്നു.

എന്നാല്‍, ഇത്തരം ഒരു കീഴ് വഴക്കം അമ്മയില്‍ ഇല്ലെന്നാണ് ചില താരങ്ങള്‍ പരസ്യമായി പറഞ്ഞത്. മല്ലികാ സുകുമാരനും പ്രതികരിച്ചു. 25 വര്‍ഷമായി ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. ഇതൊരു ചാരിറ്റി സംഘടനയാണ്. അതുകൊണ്ടു തന്നെ ഇത്തരം പരിപാടികള്‍ നടത്താനാകില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചിരുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലെത്തിയ കുക്കു പരമേശ്വരന്‍ വകുപ്പു മന്ത്രി സജീ ചെറിയാന് വാക്കു കൊടുത്തു പോയെന്നും, അതുകൊണ്ട് ഡിന്നര്‍ നടത്തണണെന്നും വാശി പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നു. എന്നിട്ടും, ഡിന്നര്‍ നടന്നു. പക്ഷെ, മന്ത്രിയുടെ ഓഫിസില്‍ നിന്നോ, മന്ത്രിയോ ഈ ഡിന്നറില്‍ പങ്കെടുത്തിരുന്നുമില്ല.

മറ്റൊരു സംഭവം, കുടുംബ സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ജനുവരി 26ന് കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരുമായി മീറ്റിംഗുകള്‍ നടന്നിരുന്നു. നിലവില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ, സുരേഷ്‌ഗോപിയോ ഇല്ലാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ ഷിപ്പ് കിട്ടുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍, ഏജന്‍സിയെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന് വലിയ കമ്മിഷന്‍ നല്‍കേണ്ടതുണ്ട്. അതിനെ സംബന്ധിച്ചും ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു. ഇതിനൊപ്പം തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു താരം കിടപ്പുരോഗിയായിട്ടുണ്ട്.

ഇവര്‍ക്ക് ക്യാന്‍സര്‍ ബാധയാണ്. നാക്കുവരെ മുറിച്ചിട്ടുണ്ട്.

ഇവര്‍ക്ക് മാസം 10,000 രൂപ നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ആ തുകയും നല്‍കുന്നില്ല. പക്ഷെ, 5 ലക്ഷം രൂപയോളം ചെലവിട്ട് ഐ എഫ് എഫ് കെയ്ക്കു വന്ന സിനിമാക്കാര്‍ക്ക് ഡിന്നര്‍ നടത്താന്‍ യാതൊരു മടിയും ഉണ്ടായില്ല. ഇതാണ് അമ്മ ഭാരവാഹികള്‍ക്കെതിരേ ഉയരുന്ന വലിയ ആക്ഷേപം. എന്നാല്‍, ഇതിനൊന്നും ശ്വേതാമേനോന്‍ മുന്‍കൈയ്യെടുത്തില്ല. പ്രസിഡന്റ് ഇതിനെതിരേ ഒന്നും ചെയ്തില്ല. എങ്കിലും ഇത്രയും പണം ഫിലിംഫെസ്റ്റിവലില്‍ ചെലവഴിച്ചതിനെ ശ്വേതാമേനോന്‍ ചോദ്യം ചെയ്തു. ഇത് കുക്കു പരമേശ്വരനും ഉണ്ണി ഷിബുപാലും തിരിച്ചു ചോദ്യം ചെയ്യാന്‍ ഇടയായി. തമ്മില്‍ വലിയ തര്‍ക്കവും ഇതേ തുടര്‍ന്നുണ്ടായി എന്നാണ് സൂചനകള്‍. ഇതോടെ ശ്വേതാമേനോന്‍ ‘ഇനി ജനറല്‍ ബോഡിക്കു കാണാം’ എന്നൊരു മെസേജും ഇട്ടാണ് പുറത്തു പോയത്.