നല്ല ചൂട് സമയം, അല്‍പം ഐസ്‌ക്രീം കഴിച്ചാലോ? നിങ്ങളും ഇങ്ങനെ ചിന്തിക്കുന്നവരാണോ? എന്നാല്‍ ഈ കാര്യങ്ങള്‍ അറിയണം

കോട്ടയം: വേനല്‍ക്കാലമാണ്, പുറത്തും അന്തരീക്ഷത്തിലും ചൂട് കൂടുകയാണ്.

ഇങ്ങനെ ഒരു കാലാവസ്ഥ വരുമ്പോള്‍ തന്നെ ഉള്ള് തണുപ്പിക്കാന്‍ ഐസ്‌ക്രീം തിരഞ്ഞെടുക്കുന്നവരാണോ നിങ്ങള്‍?
എന്നാല്‍ നിങ്ങള്‍ അറിയേണ്ട ഒരു കാര്യം ഉണ്ട്.

ഐസ്‌ക്രീം യഥാര്‍ത്ഥത്തില്‍ ഉള്ള് തണുപ്പിക്കുന്നുണ്ടോ എന്ന് അറിയോ? മാത്രമല്ല ഉള്ള് തണുപ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ഐസ്‌ക്രീം തന്നെ ആണോ എന്നും അറിയോ? ഐസ്‌ക്രീം കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന് അറിയോ? ഇതാ ഐസ്‌ക്രീം കൊതിയന്‍മാന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഏറ്റവും കൂടുതല്‍ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലൊന്നാണ് ഐസ്‌ക്രീം. പോരെങ്കില്‍ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും. അനിയന്ത്രിതമായ ഐസ്‌ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചു വരുത്തുന്ന ഒന്നാണ് എന്ന് ആദ്യം അറിയുക.

ഭക്ഷണത്തിലെ പോഷകങ്ങള്‍ വിഘടിപ്പിച്ച്‌ കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്താണ് ചൂട് ഉണ്ടാകുന്നത്. തണുപ്പുള്ള വേളയില്‍ ഇത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍ ചൂടുകാലത്ത് ഇത് കൂടുതല്‍ ചൂടുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇവിടെയാണ് തണുപ്പിനായി ഐസ്‌ക്രീം കഴിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കേണ്ടത്.

താത്കാലികമായി തോന്നുന്ന തണുപ്പ് ഐസ്‌ക്രീമിലെ പോഷകങ്ങള്‍ ഊര്‍ജ്ജമായി മാറുന്ന പ്രക്രിയയില്‍ ഇല്ലാതാകുന്നു. കൂടുതല്‍ കലോറിയുള്ള ഐസ്‌ക്രീം ദഹിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ ചൂട് കൂടുകയാണ് ചെയ്യുന്നത്.

ഇനി തണുത്ത പാനീയങ്ങളുടെ കാര്യമെടുക്കാം. ഇവിടെയും പാനീയങ്ങളുടെ കലോറിയനുസരിച്ചായിരിക്കും താത്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്നകാര്യം നിശ്ചയിക്കുക.