കൊച്ചിയിലെ അ‌പകടം; ശ്രീനാഥ് ഭാസിയുടെ വാഹനം അ‌മിതവേഗത്തിലായിരുന്നെന്ന് പരിക്കേറ്റ ഫഹീം; തലയിടിച്ച്‌ വീണിരുന്നുവെങ്കില്‍ തന്നെ ജീവനോടെ കാണില്ലായിരുന്നുവെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ‘അമിതവേഗതയിലായിരുന്നു വണ്ടി. തലയിടിച്ച്‌ വീണിരുന്നുവെങ്കില്‍ ഇന്ന് ഞാൻ ജീവനോടെ കാണുമായിരുന്നില്ല.’.

നടൻ ശ്രീനാഥ് ഭാസി സഞ്ചരിച്ച കാറിടിച്ച്‌ പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീമിന്റെ വാക്കുകളാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഫഹീമിനും സഹോദരൻ യാസിറിനും തങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കാറിടിച്ചത്.

തുടർന്നു നടന്ന അന്വേഷണത്തില്‍ അപകടം വരുത്തിവച്ച്‌ കാർ നടൻ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരേ സെൻട്രല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

കാറില്‍ ശ്രീനാഥ് ഭാസിക്ക് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.