എറണാകുളം : ഈ ചോദ്യം പലരും തന്നോട് ചോദിക്കാറുണ്ടെന്ന് പേളി. പുതിയ വീഡിയോയിലാണ് നടി വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. കുട്ടിയുടെ മൂവ്മെന്റ്സ് ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ടെന്നും ആദ്യ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്ബോള്‍ മൂവ്മെന്റ്സ് അത്ര അനുഭവപ്പെട്ടിരുന്നില്ലെന്നും പേളി പറയുന്നു.ആദ്യത്തെ ഗര്‍ഭകാലത്തെ പല കാര്യങ്ങളും ഇപ്പോഴാണ് ഞാൻ ഓര്‍ക്കുന്നത് പോലും. ആദ്യത്തെ പ്രഗ്നൻസിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓര്‍ത്തെടുത്തത് രണ്ടാമത്തെ പ്രഗ്നൻസിയില്‍ നെഞ്ചെരിച്ചില്‍ വന്നപ്പോഴാണ്.
അതുപോലെ കാലുകള്‍ക്ക് വേദനയുണ്ടാകും എന്നത് രണ്ടാമത്തെ പ്രഗ്നൻസിയില്‍ ആ വേദന വന്നപ്പോഴാണ് ഞാൻ ഓര്‍ത്തെടുത്തത്. ആദ്യത്തെ കുട്ടിയായ നില വയറില്‍ ചവിട്ടും ബോധ്യമുള്ളതുകൊണ്ട് അച്ഛൻറെ അരികിലാണ് അവള്‍ കിടന്നുറങ്ങുന്നതെന്ന് പേളി പറയുന്നു. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരവും പേളി നല്‍കുന്നുണ്ട്.ട്വിൻസാണോയെന്ന ചോദ്യത്തിന് അല്ലെന്നാണ് മറുപടി.ഒരാള്‍ മാത്രമെ വയറ്റിലുള്ളു. അതുപോലെ കുഞ്ഞിന് വേണ്ടി കുറച്ച് സാധനങ്ങള്‍ മാത്രമെ വാങ്ങിയിട്ടുള്ളുവെന്നും പേളി മാണി പറഞ്ഞു.
