മദ്യം തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ ദുരന്തങ്ങളെക്കുറിച്ച് ഒട്ടേറെ സെലിബ്രിറ്റികളുടെ തുറന്നുപറച്ചിലുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിൽക്കുമ്പോൾ മദ്യത്തിനടിമയായി ഒന്നുമല്ലാതായിപ്പോയ നിരവധി പേരുണ്ട്.
ഇപ്പോഴിതാ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് നടി ശ്രുതി ഹാസൻ. എപ്പോഴും ഹാങ് ഓവറിലായിരുന്നെന്നും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും ശ്രുതി പറയുന്നു. മദ്യം എനിക്ക് നല്ലതൊന്നും നല്‍കുന്നില്ല എന്ന തിരിച്ചറിവിലാണ് ആ ശീലം ഉപേക്ഷിച്ചത്. എന്നാല്‍ ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഹാസൻ വ്യക്തമാക്കി.
മദ്യം എന്റെ ജീവിതത്തില്‍ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും അതിന്റെ ഹാങ്‌ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതല്‍ നിയന്ത്രിക്കുന്നതായി തോന്നി. എന്നാല്‍ ഒരു ഘട്ടത്തിന് ശേഷം മദ്യം എനിക്ക് നല്ലതൊന്നും നല്‍കുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങോവറിലായിരുന്നു. പിന്നീട് എന്നോട് എപ്പോഴും പാര്‍ട്ടിക്ക് നിര്‍ബന്ധിക്കുന്ന ആളുകളില്‍ നിന്ന് അകലം പാലിച്ചു. അതൊടെ മദ്യപാനശീലം കുറഞ്ഞു-
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ എട്ടു വര്‍ഷമായി ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കാത്തപ്പോള്‍ പാര്‍ട്ടി സാഹചര്യങ്ങളില്‍ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവര്‍ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്‌ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. മദ്യപിക്കുന്നതിന്റെ പേരില്‍ താൻ ഒരാളെയും ജഡ്ജ് ചെയ്യാറുമില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
