ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് ; അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.

കണ്ണൂർ : അലിയുടെ കൈയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

കതിരൂര്‍ പാട്യം മൂഴിവയലില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വാടയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. എട്ട് പേരാണ് ഈ വീട്ടില്‍ ഒരുമിച്ച്‌ താമസിച്ചിരുന്നത്. ഇവര്‍ ശേഖരിച്ച ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കതിരൂര്‍ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.