‘ഇനിയും വീട്ടില്‍ വരും, ചാകുമെങ്കില്‍ ചത്ത് കാണിക്കൂ’; വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരൻ പിടിയില്‍

പാലക്കാട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുദ്യോഗസ്ഥന്‍ പിടിയില്‍.

പാലക്കാട് മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്താണ് അറസ്റ്റിലായത്.
വായ്പ തിരിച്ചടവ് മുടങ്ങിയതേടെ വീട്ടമ്മയോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റുമാര്‍ മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഏജന്‍റുമാരില്‍ ഒരാളുടെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.

ഇനിയും വീട്ടില്‍ വരും. ചാകുന്നെങ്കില്‍ ചത്ത് കാണിക്കൂ. മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്തിന്‍റെ ഭീഷണി ഇങ്ങനെ ആയിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റായ സഹോദരിക്ക് വേണ്ടിയാണ് അജിത്തിന്‍റെ ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്ത വകയില്‍ 725രൂപ വീതമാണ് വീട്ടമ്മയായ രേണുകയ്ക്ക് തിരിച്ചടവ് ഉണ്ടായിരുന്നത്.

ഭര്‍ത്താവിന് ജോലിക്ക് പോകാൻ പറ്റാതായതോടെ ഒരു തവണ അടവ് മുടങ്ങി. രേണുക പുറത്തുപോയ സമയത്ത് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ വീട്ടിലെത്തുകയും പ്രായപൂര്‍ത്തിയായാകാത്ത പെണ്‍കുട്ടികളോട് തിരിച്ചടവ് സംബന്ധിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു.

ഇതറിഞ്ഞ രേണുക വിവരം അന്വേഷിക്കാനായി വനിത ഏജന്‍റിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ ഫോണെടുത്തത് ഏജന്‍റിന്‍റെ സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത്ത് ആയിരുന്നു.