ഇനി ദോശമാവ് തയ്യാറാക്കുമ്പോള്‍ ഇതുംകൂടെ ചേർത്തോളൂ..! നല്ല കിടിലൻ സ്വാദില്‍ പാലക് ചീര ചേർത്ത് തയ്യാറാക്കിയെടുക്കാവുന്ന ഒരു ദോശമാവ് റെസിപ്പി ഇതാ

കോട്ടയം: ഇനി ദോശമാവ് തയ്യാറാക്കുമ്പോള്‍ ഇതുംകൂടെ ചേർത്തോളൂ… നല്ല കിടിലൻ സ്വാദില്‍ പാലക് ചീര ചേർത്ത് തയ്യാറാക്കിയെടുക്കാവുന്ന ഒരു ദോശമാവ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

അരി- 2 കപ്പ്
ഉഴുന്ന്- 1 കപ്പ്
പാലക്ക് ചീര- 8 ഇല
ഉപ്പ്- ആവശ്യത്തിന്
എണ്ണ/ നെയ്യ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
ബേക്കിങ് സോഡ- 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് അിയിലേക്ക് ഒരു കപ്പ് ഉഴുന്നും ആവശ്യത്തിന് വെള്ളവും ഒഴിച്ച്‌ മാവ് അരച്ചെടുക്കാം. പാലക്ക് ചീരയുടെ എട്ട് ഇല കഴുകി അരച്ചെടുത്ത് ഇതിലേയ്ക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പും, കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേർത്തിളക്കി പതിനഞ്ച് മിനിറ്റ് മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പില്‍ വെച്ച്‌ അല്‍പ്പം നെയ്യ് പുരട്ടാം. ഇതിലേയ്ക്ക് ആവശ്യത്തിന് മാവ് ഒഴിച്ച്‌ ഇരു വശങ്ങളും വേവിച്ച്‌ ദോശ ചുട്ടെടുക്കാം.