തിയേറ്ററുകളില്‍ വമ്പൻ ഹിറ്റ്; നസ്രിയ-ബേസില്‍ കോമ്പോ ചിത്രം ഒടിടിയിലേക്ക്; ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ

കൊച്ചി: ഈ വർഷം മോളിവുഡിലെ സർപ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് ‘സൂക്ഷ്മദർശിനി’.

നസ്രിയ-ബേസില്‍ കോമ്പോയിലെത്തിയ ആദ്യ ചിത്രം കൂടിയാണ് എം സി സംവിധാനം ചെയ്ത ‘സൂക്ഷ്മദർശിനി’.
തിയറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

റിലീസ് കേന്ദ്രങ്ങളില്‍ മികച്ച റിപ്പോർട്ടുകള്‍ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക.

എന്നാല്‍ എപ്പോഴായിരിക്കും ബേസില്‍ ചിത്രം ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല.