പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊപ്രക്കളത്തില്‍ തീപിടിത്തം.
കൊപ്രക്കളത്തിലെ ഷെഡിനകത്താണ് തീപിടിത്തമുണ്ടായത്.
വലിയ നടപ്പന്തല്‍ വരെ പുക നിറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
തീ അണച്ചെങ്കിലും പ്രദേശത്ത് പുക ശക്തമായി ഉയരുന്നുണ്ട്. അഞ്ച് മണിയോടെയായിരുന്നു സംഭവം.
വലിയ നടപ്പന്തലിന് ഏതാനും മീറ്ററുകള്‍ മാറിയാണ് കൊപ്രക്കളമുള്ളത്. നാല് ഷെഡ്ഡുകളാണ് കൊപ്രക്കളത്തിലുള്ളത്. ഷെഡ്ഡിനുള്ളില്‍ കൂട്ടിയിട്ടിരുന്ന കൊപ്രയ്ക്കാണ് തീപിടിച്ചത്.
ഉടന്‍ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. പുകഞ്ഞ് കത്തി തുടങ്ങുന്നതിന് മുന്‍പ് തന്നെ തീ അണയ്ക്കാന്‍ സാധിച്ചതായി എഡിഎം പറഞ്ഞു.
