തിരുവനന്തപുരം: വെള്ളറടയില്‍ വൃദ്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ സുഷമ കുമാരി.
വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകൻ പ്രജിൻ (29) വെട്ടിക്കൊലപ്പെടുത്തിയത്.
‘പ്രജിൻ കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. മുറി പൂട്ടിയതിനുശേഷമേ പുറത്തിറങ്ങാറുള്ളൂ. അവന്റെ മുറിയില്‍ കയറാൻ സമ്മതിക്കില്ല. കയറിയാല്‍ ഭീഷണിപ്പെടുത്തും.
മകൻ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയില്‍ നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്‌ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.
ബ്ളാക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകൻ ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ എന്നെയും കൊല്ലും’- എന്നാണ് സുഷമ കുമാരിയുടെ വാക്കുകള്‍.
