കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസില്‍ മകള്‍ മൊഴി മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അച്ഛൻ.
മകളെ കാണാനില്ലെന്ന് പരാതി നല്‍കുമെന്ന് അച്ഛൻ അറിയിച്ചു.
ഇന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കും.
മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെണ്‍കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. രാഹുല്‍ മർദ്ദിച്ചിട്ടില്ലെന്നും പറഞ്ഞത് കള്ളമാണെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
മകളെ ഇന്നലെ മുതല്‍ ഫോണില്‍ കിട്ടുന്നില്ല. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല.
മകളെ രാഹുല്‍ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകള്‍ ഉണ്ട്. ബെല്‍റ്റ് കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറെൻസിക് തെളിവുകളും ഉണ്ടെന്നും അച്ഛൻ പറഞ്ഞു.
