തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍.
പാപ്പനംകോട് ഇന്നോവ കാറില്‍ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സല്‍ ആണ് പിടിയിലായത്.
നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
അഫ്സല്‍ നേരത്തെയും ചില കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് വിവരം. കഞ്ചാവും കാറും മറ്റൊരാള്‍ക്ക് നല്‍കാൻ കാത്തുനില്‍ക്കവേയാണ് പിടിയിലായത്.
