തേങ്ങാവെള്ളമുണ്ടോ? എങ്കില്‍ നല്ല സോഫ്റ്റായ അപ്പം ഉണ്ടാക്കാം; എങ്ങനെയെന്നല്ലേ, വരൂ റെസിപ്പി നോക്കാം..

കോട്ടയം: തേങ്ങാവെള്ളമുണ്ടെങ്കില്‍ ഇനി നല്ല സോഫ്റ്റായ അപ്പം ഉണ്ടാക്കാം.

എങ്ങനെയെന്നല്ലേ, വരൂ റെസിപ്പി നോക്കാം. വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന അപ്പം.

ആവശ്യമായ ചേരുവകള്‍

പച്ചരി – 2 ഗ്ലാസ്
നാളികേരം – 1 ഗ്ലാസ്
ചോറ് – 3/4 ഗ്ലാസ്
തേങ്ങാവെള്ളം – 1
പഞ്ചസാര – 2 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി 3 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി കുറച്ച്‌ വെള്ളം കൂട്ടി ചെറിയ കട്ടിയില്‍ നല്ല മിനുസമായ് അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക. ഇനി നല്ല സോഫ്റ്റ് അപ്പം ചുട്ടെടുക്കാം.