ജീരകസോഡാ ബോട്ടില്‍ തുറന്നപ്പോള്‍ അകത്ത് ചത്ത പാമ്പ്; നിര്‍മാണ യൂണിറ്റ് അടപ്പിച്ച്‌ ആരോഗ്യ വകുപ്പ്

തൃശൂര്‍: തൃശൂരില്‍ സോഡാ കുപ്പിയില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി.

വെള്ളാങല്ലൂരിലാണ് സംഭവം. സോളാര്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് ജീരക സോഡ കുപ്പിയില്‍ നിന്ന് പാമ്പിനെ കിട്ടിയത്.

ബോട്ടില്‍ തുറന്ന ഉടന്‍തന്നെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നിര്‍മാണ യൂണിറ്റ് അടപ്പിച്ചു.

ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പാമ്പ് ശല്യം രൂക്ഷമായതിന് പിന്നാലെയാണ് സോഡ ബോട്ടിലിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്