സംഘടനാ തലത്തില്‍ ഉയര്‍ന്ന പദവി ? ശോഭ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ബിജെപി ദേശീയ നേതൃത്വം; ദേശീയ നേതാക്കളുമായി ചർച്ച

ഡല്‍ഹി: ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

നാളെ എത്താനാണ് നിർദേശം. സംഘടനാ തലത്തില്‍ ശോഭയ്ക്ക് പദവികള്‍ നല്‍കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് വിവരം.

നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും.

ആലപ്പുഴയില്‍ മത്സരിച്ച്‌ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ തലത്തില്‍ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്.

കേരളത്തില്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തില്‍ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.