തിരുവനന്തപുരം:അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ സമയം തരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയംഗവും എംപിയുമായ ശശി തരൂര്‍.
സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രമല്ല കോണ്‍ഗ്രസിന്. സിപിഎമ്മിന് മതവിശ്വാസമില്ലാത്തതില്‍ ഈ വിഷയത്തില്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാൻ കഴിയും. എന്നാല്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാൻ സമയം വേണമെന്നും തരൂര്‍ പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് ജനാധിപത്യത്തെ ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു. അവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം പോലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്‍റായി മാറരുതെന്നും തരൂര്‍ വിമര്‍ശിച്ചു.
