ഷബ്നയുടെ ആത്മഹത്യ;ഒളിവിലായിരുന്ന ഭര്‍തൃമാതാവ് പിടിയില്‍. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വച്ചാണ് ഷബ്നയുടെ ഭര്‍തൃമാതാവായ നഫീസ അറസ്റ്റിലായത്.

 

കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ ഒളിവിലായിരുന്ന ഭര്‍തൃമാതാവ് പിടിയില്‍. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വച്ചാണ് ഷബ്നയുടെ ഭര്‍തൃമാതാവായ നഫീസ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ഹബീബിന്റെ സഹോദരി കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഹബീബ് ഉള്‍പ്പടെയുളളവര്‍ ഇപ്പോഴും ഒളിവിലാണ്.

ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം, ഗാര്‍ഹിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹബീബിന്റെ അമ്മാവനായ ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെ പൊലീസ് മുൻപ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഷബ്നയെ ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.