ഹോട്ടല്‍ മുറിയില്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഹോട്ടല്‍ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.

ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ്‌ സുരേഷ് എന്നിവരെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ പ്രസിഡന്റ് ചുമതല ജയകൃഷ്ണന് നല്‍കി.

സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

ഹോട്ടല്‍ മുറിയില്‍ മദ്യക്കുപ്പിയുമായി എസ്‌എഫ്‌ഐ നേതാക്കളായ നന്ദനും സഞ്ജയും നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലടക്കം വിഷയം തിരിച്ചടിയായി എന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയുടെ നടപടി. സംഘടനയിലെ വിഭാഗീയതയുടെ ഭാഗമായാണ് ദൃശ്യം പുറത്തായത്.