പങ്കാളികള്‍ തമ്മില്‍ ലൈംഗിക താല്‍പര്യം കുറയുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും; ലൈംഗികതൃഷ്ണ കൂട്ടണോ; എങ്കിൽ പാലില്‍ ഇവ ചേര്‍ത്ത് കുടിക്കൂ

കോട്ടയം: പങ്കാളികള്‍ തമ്മില്‍ ലൈംഗിക താല്‍പര്യം കുറയുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. പ്രായം കൂടുംതോറും പലർക്കും ലൈംഗിക താല്‍പര്യം കുറയാറുണ്ട്.

ലൈംഗികാരോഗ്യവും ലിബിഡോയും (ലൈംഗികതൃഷ്ണ) വർധിപ്പിക്കാൻ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ലൈംഗികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമായ പല പ്രതിവിധികളും ആയുർവേദത്തിലുണ്ട്.

മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, ലൈംഗിക ക്ഷേമത്തിനും പാല്‍ ഗുണം ചെയ്യുന്നുണ്ട്. ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ ഒരു ഗ്ലാസ് പാലില്‍ ചില ചേരുവകള്‍ ചേർത്ത് കുടിച്ചാല്‍ മതിയാകും.

1. ആല്‍മരത്തിന്റെ വേര് പൊടിച്ചത് 3 ടേബിള്‍സ്പൂണ്‍ ഒരു കപ്പ് പാലില്‍ കലത്തി കുടിക്കുക.

2. ദിവസവും ഒരു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ അശ്വഗന്ധ പൊടി ചേർത്ത് കുടിക്കുക.

3. 1 കപ്പ് പാലില്‍ 1 ടീസ്പൂണ്‍ ഇഞ്ചി ചതച്ചത് ചേർത്ത് തിളപ്പിക്കുക. 15-20 മിനിറ്റ് തിളപ്പിക്കുക. കുറച്ച്‌ പഞ്ചസാര ചേർത്ത് ദിവസവും രാവിലെയോ വൈകുന്നേരമോ കുടിക്കുക.

പഴങ്ങള്‍, പച്ചക്കറികള്‍ , വിത്തുകള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ലൈംഗിക താല്‍പര്യം കൂട്ടാൻ സഹായിക്കും. പുരുഷ ലൈംഗികാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്ന പ്രകൃതിദത്തമായ ഭക്ഷണമാണ് ഈന്തപ്പഴം. പുരുഷന്മാരില്‍ ലിബിഡോ വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി.