ബന്ധുവീട്ടിലെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; 30 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ ഇളയച്ഛൻ പിടിയില്‍

തൃശൂർ: ബന്ധുവീട്ടിലെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍.

തൃശൂർ കഴിമ്പ്രത്തെ ബന്ധു വീട്ടില്‍ വെച്ചാണ് 30 കാരിയായ യുവതിയെ ഭർത്താവിന്റെ ഇളയച്ഛൻ ലൈംഗികമായി അതിക്രമിക്കുന്നത്.
കേസില്‍ തൃശൂർ കരിമ്ബ്ര വാഴപ്പള്ളി വീട്ടില്‍ പ്രവീണ്‍ ( 55 ) ആണ് പൊലീസിന്റെ പിടിയിലായത്.

പ്രതിയായ ഇളയച്ഛന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിക്കെതിരെ അക്രമമുണ്ടായത്.
കഴിഞ്ഞ മാസം 14 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിലെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

പരിഭ്രാന്തയായി ഓടാൻ ശ്രമിച്ച യുവതിയെ ഇയാള്‍ വീണ്ടും കടന്നാക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇയാള്‍ യുവതിയെ ഭീക്ഷണിപ്പെടുത്തി. വീട്ടില്‍ മുതിർന്നവരായ ആരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു യുവതിയുടെ ബന്ധു കൂടിയായ പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവ സമയം യുവതിയെ=യുടെ ഭർത്താവും പുറത്ത് പോയിരിക്കുകയായിരുന്നു.

ഇയാളുടെ ഭീക്ഷണിയില്‍ ഭയന്ന് ഭർത്താവിനോട് പോലും രണ്ട് ദിവസം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പറയുന്നത്. ശേഷം ഇവർ തൃശൂർ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സബ് ഇൻസ്‌പെക്ടർ സൗമ്യ ഇ യു വിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ഭാരതീയ നിയമസംഹിതയിലെ 75 ( 1 ), 351 ( 2 ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.