ആലപ്പുഴ: തേങ്ങാ കഷണം കഴിച്ച് ആലപ്പുഴയില്‍ 15കാരിക്ക് ദാരുണാന്ത്യം.
ആലപ്പുഴ തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടി (15 വയസ്സ് ) ആണ് മരിച്ചത്.
എലിവിഷം പുരട്ടിയ തേങ്ങാ കഷണം അബദ്ധത്തില്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്.
വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. തകഴി ഡി.ബി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണിക്കുട്ടി.
മണിക്കുട്ടി സ്കൂളില്‍ പോയിരുന്ന സമയത്ത് എലിയെ കൊല്ലാനായി തേങ്ങാ കഷ്ണത്തില്‍ വീട്ടുകാര്‍ വിഷം പുരട്ടിയിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടി ഇക്കാര്യമറിയാതെ തേങ്ങാ കഷണം എടുത്ത് കഴിക്കുകയായിരുന്നു.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടി സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയത്. തേങ്ങാ കഷണം കഴിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
