ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.
കോമളപുരം ലൂദർ സ്കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛർദ്ദിയും വയറു വേദനയും അനുഭവപ്പെട്ട പത്തോളം കുട്ടികള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ എത്തിയത്.
അതേസമയം, കുട്ടികള്‍ എന്ത് ഭക്ഷണമാണ് കഴിച്ചതെന്നുള്‍പ്പെടെയുള്ള വിവരം പുറത്തുവരുന്നേയുള്ളൂ.
