തിരുവനന്തപുരം: കേരളാ സിലബസിനോട് മാതാപിതാക്കള്‍ക്ക് താല്‍പ്പര്യകുറവെന്ന് കണ്ടെത്തല്‍.
ഇത്തവണ സംസ്ഥാന സിലബസില്‍ ഒന്നാം ക്ലാസില്‍ 2.44 ലക്ഷം കുട്ടികള്‍ മാത്രമാണ് പ്രവേശനം നേടിയത്.
അത് കഴിഞ്ഞ തവണ 2.98 ലക്ഷമായിരുന്നു. 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. കുട്ടിളെ മാതാപിതാക്കള്‍ എയ്ഡഡ് സ്കൂളുകളില്‍ വിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. ഇതുവരെയുള്ള കണക്കാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. സമ്ബൂർണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.
