തിരുവനന്തപുരം: ശിവപ്രിയയുടെ മരണത്തില്‍ ബന്ധുക്കളുടെ ആരോപണം തള്ളി എസ്‌എടി ആശുപത്രി അധികൃതര്‍.
പ്രസവസമയത്തോ ആശുപത്രിയില്‍ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയുണ്ടായിട്ടില്ലെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് പോകുമ്പോള്‍ പനിയും ഇല്ലായിരുന്നുവെന്ന് ഡോ.ബിന്ദു പറഞ്ഞു.
ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല. കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു.
അതേസമയം, ശിവപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ നടത്തും. മരണകാരണം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വളരെ മനോവിഷമമുണ്ടാക്കിയ കാര്യമാണ് ശിവപ്രിയയുടെ മരണമെന്ന് ഡോ.ബിന്ദു പറഞ്ഞു.
വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്. വന്നപ്പോള്‍ തന്നെ ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും ഡോ.ബിന്ദു പറഞ്ഞു.
