കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു.
സമീപത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറി.1.35 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്.
1.5 കോടി ലിറ്റർ വെള്ളമുണ്ടായിരുന്നു. ടാങ്കിന് 40 വർഷം പഴക്കമുണ്ട്.
ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് ടാങ്ക് തകര്‍ന്നത്. കൊച്ചി നഗരത്തിലും ഇടപ്പള്ളി,കലൂര്‍, തൃപ്പൂണിത്തുറ ഭാഗത്തും ജലവിതരണം തടസപ്പെടാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വീടുകളിലേക്ക് മണ്ണും കല്ലുമെല്ലാം അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളം ശക്തിയായി ഒഴുകിയെത്തിയതോടെ റോഡുകള്‍ തകര്‍ന്നതായി വാര്‍ഡം അംഗം സക്കീര്‍ പറഞ്ഞു.
വാഹനങ്ങളിലും വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങളിലും വെള്ളം കയറി നശിച്ചിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളും വെള്ളം കയറി നശിച്ചിട്ടുണ്ട്. വീടുകളുടെ ചുറ്റുമതില്‍ തകര്‍ന്നിട്ടുണ്ട്.
റോഡില്‍ മുഴുവന്‍ മണ്‍കൂനകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗതാഗത യോഗ്യമല്ല. സ്ഥലത്ത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
