‘യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് യോജിപ്പിച്ചില്ലെന്ന് ‘മുഖ്യമന്ത്രി പിണറായി വിജയൻ.

 

തിരുവനന്തപുരം : കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ബിജെപിയെ

ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. വര്‍ഗീയതയെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കൊപ്പം നിന്നു. പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും ഒന്നിച്ച്‌ നിന്നാല്‍ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ്‌ പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസാണെങ്കില്‍ ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കാൻ ആണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ പുറകോട്ട് പോക്ക് ദൗര്‍ഭാഗ്യകരമാണ്. പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോവണം. തമ്മിലടി അവസാനിപ്പിക്കാനും മതനിരപേക്ഷ നിലപാട് സ്വീകരിക്കാനും കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു