തൃശൂര്‍: നിരന്തരമായ ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.
തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി സ്വദേശി അനീഷിന്റെ (41) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
2024 ഒഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാന്‍ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്തതെന്ന കേസിലാണ് നടപടി.
2009 മാര്‍ച്ച് 21നാണ് പ്രതി തന്‍റെ ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച സ്വര്‍ണം മുഴുവന്‍ പ്രതി വിളിക്കുകയും കിട്ടിയ തുക മുഴുവന്‍ പലവിധത്തില്‍ ചിലവഴിക്കുകയും ചെയ്തു. മാത്രമല്ല പ്രതി സ്ഥിരമായി ജോലിയ്ക്ക് പോയിരുന്നില്ല.
പ്രതിയുടെ അവിഹിത ബന്ധം കൂടി അറിഞ്ഞതില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ പത്തു വയസുള്ള മകളേയും കൂട്ടി പിതൃ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.
