സജി മഞ്ഞക്കടമ്പില്‍ എൻഡിഎയിലേക്ക്; പുതിയ പാര്‍ട്ടി രൂപീകരിച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പില്‍ എൻഡിഎയിലേക്ക്.

സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാർട്ടി രൂപീകരിച്ചു.
കേരള രാഷ്ട്രീയ നഭസില്‍ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.

മുന്നണികളില്‍ നിന്ന് നേരത്തേ തന്നെ ക്ഷണം ലഭിച്ചിരുന്നതായി സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നാണ് സജി നേരത്തേ പ്രതികരിച്ചിരുന്നത്.
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും അന്ന് സജി പറഞ്ഞിരുന്നു.