പത്തനംതിട്ട: ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്.
4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും.
17ന് സഹസ്ര കലശപൂജയും 18ന് സഹസ്ര കലശാഭിഷേകവുമുണ്ട്. വിഷു മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി പത്തിന് നടയടക്കും. മേടമാസ പൂജകളോടനുബന്ധിച്ച് ദര്‍ശനം നടത്താനെത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം
