ശബരിമല സ്പോട് ബുക്കിങില്‍ സർക്കാരിൻ്റെ പുനരാലോചന; തീരുമാനത്തിൽ ഇളവ് അനുവദിച്ചേക്കും; നീക്കം വ്യാപക പ്രതിഷേധത്തിന് പിന്നാലെ; അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേത്

തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തില്‍ സർക്കാരിൻ്റെ പുനരാലോചന.

സ്പോട് ബുക്കിങില്‍ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്.
വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം.

സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും.

എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്.